
കുന്ദമംഗലം : മലബാർ സഹോദയ കോംപ്ലക്സ് കോഴിക്കോട് ജില്ലാ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ നേടിയത് ചരിത്രനേട്ടം. 857 പോയിന്റുകൾ നേടിയാണ് സിൽവർ ഹിൽസ് ഓവറോൾ കിരീടം നിലനിർത്തിയത്.
വിവിധ കാറ്റഗറികളിലെ ഗ്രൂപ്പ് മത്സരങ്ങളിലും സിൽവർ ഹിൽസ് ആധിപത്യം പുലർത്തി.
കിഡീസ് വിഭാഗത്തിൽ 30 പോയിന്റും കാറ്റഗറി ഒന്നിൽ 116 പോയിന്റും കാറ്റഗറി രണ്ടിൽ 212 പോയിന്റും കാറ്റഗറി മൂന്നിൽ 311 പോയിന്റും കാറ്റഗറി നാലിൽ 293 പോയിന്റും കോമൺ വിഭാഗത്തിൽ 188 പോയിന്റും നേടിയാണ് സിൽവർ ഹിൽസ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. ഐടി ഫെസ്റ്റ്, ഓഫ് സ്റ്റേജ്, പെർഫോമിങ് ആർട്സ്, സ്റ്റേജ് ഇനങ്ങൾ എന്നിങ്ങനെ നാലുഘട്ടങ്ങളിലായാണ് ജില്ലാകലോത്സവം നടന്നത്. എല്ലാ ഘട്ടങ്ങളിലും സിൽവർ ഹിൽസ് തന്നെയാണ് മുന്നിട്ടുനിന്നത്.





