Kozhikode

വനിതാസംവരണ ബിൽ: എം.പി. ഓഫീസിലേക്ക് യുവമോർച്ച മാർച്ച് സംഘടിപ്പിച്ചു

Please complete the required fields.




കോഴിക്കോട് : വനിതാസംവരണ ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.

എം.കെ. രാഘവൻ എം.പി.യുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി. സിറ്റി ജില്ലാ ജനറൽ സെക്രട്ടറി എം. സുരേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് എം. വിജിത്ത്, യുവമോർച്ച റൂറൽ ജില്ലാ പ്രസിഡന്റ് വി.വി. ശ്രീഹരി, കെ.വി. യതുരാജ്, ബിപിൻ കൃഷ്ണൻ, ശരത്ത് കുന്ദമംഗലം, വൈഷ്ണവ്, കെ. അക്ഷയ്, ആദർശ്, പി. സുജിത്ത്, സി. സബിൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button