Sports

സിഡ്‌നിയില്‍ റോ – കോ ഷോയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Please complete the required fields.




ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസജയം. അവസാന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. രോഹിത് – കോലി ജോഡിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്.

237 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് 24 റണ്‍സ് നേടിയ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ എളുപ്പം നഷ്ടമായെങ്കിലും സീനിയേഴ്‌സ് കൈകോര്‍ത്തതോടെ ജയം അനായാസമായി. അന്താരാഷ്ട്ര ക്രിക്കറ്റിലെ അന്‍പതാം സെഞ്ചുറിയോടെ മുന്നില്‍ നിന്ന് നയിച്ചത് ഹിറ്റ്മാന്‍ രോഹിത് ശര്‍മ ആയിരുന്നു.

125 പന്തില്‍ ല്‍ 13 ഫോറും മൂന്ന് സിക്‌സ് ഉള്‍പ്പെടെ രോഹിത് പുറത്താകാതെ 121 റണ്‍സ് നേടി. കഴിഞ്ഞ രണ്ടു കളിയിലും പൂജ്യത്തിന് പുറത്തായ നിരാശ കോലി അര്‍ദ്ധ സെഞ്ചുറിയോടെ അവസാനിപ്പിച്ചു. ആദ്യ രണ്ടു കളിയും ജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സര ട്വന്റി 20 പരമ്പരക്ക് ബുധനാഴ്ച തുടക്കമാകും.

Related Articles

Back to top button