
കല്പറ്റ : വൈത്തിരി ലക്കിടിയിൽ വാഹന പരിശോധനയിൽ 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിൽ. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ് വി പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എകെ (30)എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു. കല്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വികെ, പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുൾ റഹീം എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.





