
മലപ്പുറം : മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. രാത്രിയില്‍ വീട്ടിലേക്ക് ഓടിക്കയറിയ തെരുവുനായ കിടപ്പുമുറിയില്‍ക്കയറി എട്ടുവയസ്സുകാരനെ കടിച്ചുപരിക്കേല്പിച്ചു. കോട്ടയ്ക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ ആമപ്പാറഭാഗത്തെ വളപ്പില്‍ ലുഖ്മാന്റെ മകന്‍ മിസ്ഹാബി(8)നാണ് കടിയേറ്റത്. കാല്പാദത്തിന് സാരമായ പരിക്കേറ്റ് രക്തംവാര്‍ന്ന മിസ്ഹാബിനെ കോട്ടയ്ക്കല്‍ ആസ്റ്റര്‍മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി പത്തിനാണ് സംഭവം. വീട്ടില്‍ വിരുന്നുകാരുള്ളതിനാല്‍ ഉമ്മറത്തെ വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. മുറിയില്‍ക്കയറി കിടന്നിരുന്ന മിസ്ഹാബിനെ അകത്തേക്കു പാഞ്ഞെത്തിയ നായ കടിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ മാതാവ് നായുടെ വായില്‍നിന്ന് കാലിന്റെ പിടി വിടുവിച്ചെടുക്കുകയായിരുന്നു. വൈകാതെ ലുഖ്മാനും വീട്ടിലെത്തിയെങ്കിലും നായ ഓടിമറഞ്ഞു. ആമപ്പാറ എല്‍പി സ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് മിസ്ബാഹ്.





