
കോഴിക്കോട് : കോഴിക്കോട് കൈവേലിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിനി കോട്ടത്തറ വയലിൽ പ്രിയയെ(27)യാണ് ഭർത്താവ് ചമ്പിലോറ വെള്ളിത്തറ വിജിത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വടകര തഹസിൽദാറുടെ നേതൃത്വത്തിൽ കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.





