Kozhikode

കോഴിക്കോട് വടക്കുമ്പാട് ‌സ്കൂളിലെ മഞ്ഞപ്പിത്ത ബാധ; ചികിത്സയിലുള്ളത് 60ഓളം വിദ്യാർത്ഥികൾ പ്രതിരോധ പ്രവർത്തനം തുടങ്ങി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനം ആരംഭിച്ച് അധികൃതർ.

60ഓളം കുട്ടികൾക്കാണ് ഇതോടെ മഞ്ഞപിത്തം സ്ഥിരീകരിച്ചിട്ടുള്ളത് . പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായിരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button