Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ സി.പി.എം പ്രവര്‍ത്തകയുടെ വീടിനുനേരെ ആക്രമണം; കല്ലേറിൽ ജനല്‍ചില്ലുകള്‍ തകര്‍ന്നു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം പിക്കും യു ഡി എഫ് പ്രവർത്തകർക്കും മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകയുടെ വീടിനുനേരെ ആക്രമണം.

കല്ലോട് സി.പി.എം പ്രവർത്തക ശ്രീകല സുകുമാരൻ്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ല് തകർന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇതിനുപിന്നാലെ ശ്രീകല പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
വീടിനുനേരെ കല്ലെറിയുകയായിരുന്നെന്നാണ് ശ്രീകല നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് നേതൃത്വം നൽകിയവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും എത്രയും പെട്ടെന്ന് തിരിച്ചറിയണമെന്നും പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐ (എം) പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടു.

Related Articles

Back to top button