
കോഴിക്കോട്: കോഴിക്കോട് റോഡില്‍ കുറ്റ്യാടി പാലത്തിനു സമീപം ചരിഞ്ഞ തണല്‍മരം വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ മരക്കൊമ്പില്‍ ഇടിക്കുന്നത് പതിവാണ്. കണ്ടെയ്നര്‍ ലോറികളാണ് കൂടുതലും ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ കൊമ്പില്‍നിന്ന് തടിയുടെ ഭാഗം പൊളിഞ്ഞുവീഴുന്നു.
കാറ്റടിക്കുമ്പോള്‍ കാല്‍നടക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഭീതിയാണ്. മരം കടപുഴകുമെന്നാണ് പേടി. മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇനിയും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. മരത്തിന് സമീപമുള്ള തെരുവ് വ്യാപാരികള്‍ക്ക് മഴ കനക്കുമ്പോള്‍ തന്നെ ആധിയാണ്. എപ്പോഴാണ് നിലംപതിക്കുക എന്നറിയാത്ത സ്ഥിതിയാണ്.





