Kozhikode

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്നത് നാലംഗ കുടുംബം, പരിക്കില്ല

Please complete the required fields.




കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്.

ആർക്കും പരിക്കേറ്റിട്ടില്ല. വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും കാർ പൂർണ്ണമായും കത്തിനശിച്ചു. ഹൈദരാബാദ് സ്വദേശികൾ കാർ കോഴിക്കോട് നിന്ന് റെന്റിന് എടുത്തതാണെന്നാണ് വിവരം. പുകയും മണവും വന്നതിനെ തുടർന്ന് ഇവർ പുറത്തിറങ്ങുകയായിരുന്നു.തുടർന്ന് കാറിൽനിന്ന് തീ ഉയരുകയും പിന്നീട് ആളിക്കത്തുകയും ചെയ്തു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു.

Related Articles

Back to top button