World

കൊവിഡ് വ്യാപനം; ടോക്യോ ഉൾപ്പടെ ആറിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ

Please complete the required fields.




കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജപ്പാനിലെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനവും ഒളിമ്പിക്സ് വേദിയുമായ ടോക്യോ, കനഗാവ, ഒസാക്ക, ഒഖിനാവ, സൈതാമ, ചിബ, എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്‌. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന രാജ്യത്തെ ആറ് പ്രവിശ്യകളിൽ ഓഗസ്റ്റ് 31 വരെ അടിയന്തരാവസ്ഥ ഏർപ്പെടുത്താനാണ് തീരുമാനിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ദിനംപ്രതിയുള്ള കൊവിഡ് കേസുകളിൽ ഉയർന്ന വർധവുണ്ടായതിന് പിന്നാലെയാണ് രോഗവ്യാപനം നിയന്ത്രിക്കാൻ ജാപ്പനീസ് ഭരണകൂടം കർശന നടപടികളിലേക്ക് നീങ്ങിയത്. ഹൊക്കായിഡോ, ഇഷികാവ, ഫുക്കുഓക്കക്യോടോ, ഹ്യോഗോ എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button