Kozhikode

റോഡ് ടെസ്റ്റിനിടെ വീട്ടമ്മയോട് പീഡനശ്രമം; വടകരയിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പൊലീസ്

Please complete the required fields.




വടകര :  ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ടെസ്റ്റിനിടെ പീഡനശ്രമം. പരിഭ്രാന്തയായ യുവതി വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. മോട്ടോർ വാഹന ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ മോശം പെരുമാറ്റം യുവതി മാധ്യമങ്ങളോട് വിശദീകരിച്ചത് കണ്ണീരോടെ.

വീട്ടമ്മയുടെ പരാതിയിൽ വടകരയിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥനായ സുരേഷിനെതിരെ വടകര പൊലീസ് കേസെടുത്തു.

ചെമ്മരത്തൂരിൽ ഡ്രൈവിംഗ് ടെസ്റ്റിങ്ങിനിടെ ഇന്ന് രാവിലെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വീട്ടമ്മയോട് മോശമായി പെരുമാറിയതായി പരാതി ഉയർന്നത്. വടകര കോട്ടപ്പള്ളി റോഡിൽ റോഡ് ടെസ്റ്റിങ്ങിനിടെയാണ് സംഭവം.

ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായ വൈകൃത സ്വഭാവം കൂടെയുണ്ടായിരുന്നവരോട് പറയുകയായിരുന്നു. സംഭവത്തിൽ കുരുക്കിലാട് സ്വദേശിനിയായ വീട്ടമ്മ വടകര ഡിവൈഎസ്പി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി.

Related Articles

Leave a Reply

Back to top button