Kozhikode

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം ഡി എം എ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു

Please complete the required fields.




കോഴിക്കോട് : അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം ഡി എം എ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു. ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായം നല്‍കിയെന്നു കണ്ടെത്തിയ കൂത്താളി സ്വദേശി അനസിനെയാണ് പ്രതിചേര്‍ത്തത്. കേസിലെ ആറാം പ്രതിയായ അനസിനെ കൊയിലാണ്ടി സബ് ജയിലിലെത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ലഹരി ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചു നല്‍കിയതും അനസെന്നാണ് പോലീസ് പറയുന്നത്. കേസിലെ മറ്റ് പ്രതികളായ ബി ആര്‍ സി അധ്യാപകര്‍ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. വടകര എന്‍ ഡി പി എസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

വടകര താഴെ അങ്ങാടി സ്വദേശി സഫ്വാന്‍ രണ്ട് ഗ്രാം എം ഡി എം എയുമായി പിടിയിലായതോടെയാണ് സാമ്പത്തിക ഇടനിലക്കാരായ മൂന്ന് ബി ആര്‍ സി സ്പെഷ്യലിസ്റ്റ് അധ്യാപികമാരിലേക്ക് അന്വേഷണം എത്തിയത്.

Related Articles

Back to top button