
കോഴിക്കോട് : ആവളയിൽ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി ആവള മൂന്നു കണ്ടത്തിൽ പാർവണിനെയാണ് കണ്ടെത്തിയത് . ഇന്നു പുലർച്ചെ പേരാമ്പ്രയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
പാർവണിനായുള്ള തെരച്ചലിൽ ബന്ധുക്കളാണ് പേരാമ്പ്രയിൽ നിന്ന് കുട്ടിയെ കണ്ടത്. വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് പാർവൺ വീട്ടിൽ നിന്നിറങ്ങിയത്. രാത്രിയായിട്ടും എത്താത്തതിനെ തുടർന്ന് മേപ്പയൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.





