Kozhikode

കോഴിക്കോട് ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മുപ്പതുകാരൻ പൊലീസ് പിടിയിൽ

Please complete the required fields.




കോഴിക്കോട് : ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ പൂവാട്ട്പറമ്പ് ആനകുഴിക്കര സ്വദേശി കുന്നുമ്മൽ വീട്ടിൽ സുനീഷ് (30‌) പൊലീസ് പിടിയിൽ. 2025 ജൂൺ മാസം മുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി അതിജീവിതയ്ക്ക് നേരെ ആവർത്തിച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.

ചൈൽഡ് ലൈനിന്റെ റിപ്പോർട്ട് പ്രകാരം മാവൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി പിടിയിലായത്. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ രമേഷ്, സലീം മുട്ടത്ത്, എസ്‌സിപിഒ ഷിബു ഓമശ്ശേരി, സിപിഒ വിഗിൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

മറ്റൊരു സംഭവത്തിൽ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും ആ​ല്‍ബ​ങ്ങ​ളി​ലും അ​ഭി​ന​യി​ക്കു​ന്ന പ​തി​നെ​ട്ടു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ വി​ഡി​യോ​ഗ്രാ​ഫ​ർ അ​റ​സ്റ്റി​ല്‍. തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​യും പെ​ര​ള​ശേ​രി വെ​ള്ള ച്ചാ​ലി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ പു​തി​യ വീ​ട്ടി​ല്‍ അ​ഭി​റാ​മി​നെ (23) യാ​ണ് ശ്രീ​ക​ണ്ഠ‌​പു​രം ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി അ​റ​സ്റ്റ് ചെ​യ്ത​ത്‌.

ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. യു​വ​തി​യും യു​വാ​വും ത​മ്മി​ല്‍ നേ​ര​ത്തെ പ​രി​ച​യ​മു​ണ്ട്. ക​ഴി​ഞ്ഞ അ​ര​ങ്ങം ഉ​ത്സ​വം കാ​ണാ​ൻ രാ​ത്രി ഇ​രു​വ​രും പോ​യി​രു​ന്നു. തി​രി​ച്ചു​വ​രാ​ൻ ഏ​റെ വൈ​കി​യ​പ്പോ​ള്‍ യു​വ​തി​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പി​റ്റേ ദി​വ​സം ഉ​ച്ച​ക്ക് അ​വി​ടെ വെ​ച്ച്‌ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Back to top button