Kasargod

സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; പ​ത്തു​പേ​ർ​ക്ക് പ​രി​ക്ക്

Please complete the required fields.




കാ​സ​ർ​കോ​ട്: ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ കാ​സ​ർ​കോ​ട് ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ബാ​ങ്ക് റോ​ഡി​ൽ വി​ൻ ടെ​ച്ച് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​ണ് അ​പ​ക​ടം. കാ​സ​ർ​കോ​ട്ടു​നി​ന്ന് മ​ധൂ​രി​ലേ​ക്ക്‌ സ​ർ​വി​സ്‌ ന​ട​ത്തു​ന്ന കെ.​എ​ൽ 57-2007 ന​മ്പ​ർ സു​പ്രീം ബ​സും നാ​യ​ന്മാ​ർ​മൂ​ല ആ​ല​മ്പാ​ടി​യി​ൽ​നി​ന്ന് നെ​ല്ലി​ക്കു​ന്നി​ലേ​ക്ക്‌ പോ​വു​ക​യാ​യി​രു​ന്ന വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച കെ.​എ​ൽ 58-ജെ-5359 ​ടൂ​റി​സ്‌​റ്റ്‌ ബ​സു​മാ​ണ്‌ കൂ​ട്ടി​യി​ടി​ച്ച​ത്‌.

സ്വ​കാ​ര്യ ബ​സി​ന്‍റെ കാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ ക​മ​ലാ​ക്ഷ​ക്ക് (46) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.
ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ വി​ദ്യാ​ന​ഗ​റി​ലെ സ​ഫീ​ർ (40), ഇ​രു ബ​സി​ലെ​യും യാ​ത്ര​ക്കാ​രാ​യ മ​ന്നി​പ്പാ​ടി​യി​ലെ സ്വ​പ്ന (44), ആ​ല​മ്പാ​ടി​യി​ലെ മു​സ്ത​ഫ (40), പ​ട്ള​യി​ലെ അ​ബ്ബാ​സ് (66), ആ​ല​മ്പാ​ടി​യി​ലെ അ​ബ്ദു​റ​ഹീം (50), മീ​പ്പു​ഗി​രി​യി​ലെ സു​രേ​ഷ് (44), ഉ​ളി​യ​ത്ത​ടു​ക്ക​യി​ലെ സ​ര​സ്വ​തി (57) തു​ട​ങ്ങി​യ​വ​രെ ബാ​ങ്ക് റോ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബാ​ങ്ക് റോ​ഡി​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. കാ​സ​ർ​കോ​ട് പൊ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

Related Articles

Back to top button