Ernakulam

സംസ്ഥാനത്ത് കത്തിക്കയറി സ്വർണവില

Please complete the required fields.




കൊച്ചി: സ്വർണവില പുതിയ ഉയരങ്ങളിലേക്ക് റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി.

ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 60,880 രൂപയായിരുന്നു. 7610 രൂപയായിരുന്നു ഇന്നല​ത്തെ ഒരുഗ്രാം വില. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4,640 രൂപയുടെ വര്‍ധനയാണ് ഒരുമാസം കൊണ്ട് വർധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തിൽ ആദ്യമായി പവന് 60,000 രൂപ കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനിടെ,18 കാരറ്റ് സ്വർണത്തിനും വില കുതിച്ചുയരുകയാണ്. ഗ്രാമിന് 100രൂപ വർധിച്ച് ഇന്ന് 6,385 രൂപയും പവന് 800 രൂപ കൂടി 51,080 രൂപയുമാണ് 18 കാരറ്റിന്റെ ഇന്നത്തെ വില. വെള്ളി വില ഗ്രമിന് ഒരുരൂപ കൂടി 98 രൂപയായി ഉയർന്നു.

Related Articles

Back to top button