Ernakulam

അർധനഗ്നയായി വീടിനുള്ളിൽ അവശനിലയിൽ 19 കാരി, കഴുത്തിൽ കയർ മുറുകിയ നിലയിൽ, ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ

Please complete the required fields.




കൊച്ചി: വീടിനുള്ളിൽ അവശനിലയിൽ 19 കാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. അതേസമയം, പെൺകുട്ടി മർദ്ദനത്തിനിരയായതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സുഹൃത്ത് മുൻപും തല്ലു കേസിലെ പ്രതിയാണ്. ഇയാൾ കയർ കഴുത്തിൽ കുരുക്കിയതാണോ എന്നാണ് ഉയരുന്ന സംശയം. പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button