Wayanad

‘വീട് പണി പൂർത്തിയാക്കാൻ സഹായ വാഗ്ദാനം’, രാധയുടെ കുടുംബത്തിനൊപ്പം അരമണിക്കൂർ ചെലവഴിച്ച് പ്രിയങ്കഗാന്ധി

Please complete the required fields.




മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഉച്ചതിരിഞ്ഞു 1.20നാണു വീട്ടിലെത്തിയത്. അരമണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ചു. വീടിന്റെ പണി പൂർത്തിയാക്കുന്നതിന് ആവശ്യമായ സഹായം എത്രയും പെട്ടന്ന് ചെയ്തുനൽകുമെന്ന് കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞു. വന്യമൃഗ ശല്യം മൂലം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.

ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധിപ്പേർ പ്രിയങ്ക ഗാന്ധിയെ കാണാൻ എത്തിയിരുന്നു. കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, സണ്ണി ജോസഫ്, എൻ.ഡി.അപ്പച്ചൻ എന്നിവർ പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു.

പ്രിയങ്ക ഗാന്ധി എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് രാധയുടെ ഭർത്താവ് അച്ചപ്പൻ പറഞ്ഞു. വീടിന്റെ പണി അവർ നേരിട്ട് എത്രയും പെട്ടന്ന് പൂർത്തിയാക്കാമെന്നു പറഞ്ഞു. വന്യമൃഗശല്യം മൂലമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞെന്ന് അച്ചപ്പൻ പറഞ്ഞു. രാധയുടെ മക്കളായ അനീഷ, അനിൽ എന്നിവരും വീട്ടിലുണ്ടായിരുന്നു.

Related Articles

Back to top button