Sports

മുന്‍ ബെല്‍ജിയം ഫുട്‌ബോള്‍ താരം കൊക്കെയ്ന്‍ കടത്തിയ കേസില്‍ അറസ്റ്റില്‍

Please complete the required fields.




മുന്‍ ബെല്‍ജിയം ഫുട്‌ബോള്‍ താരെ കൊക്കെയ്ന്‍ കടത്തുക്കേസില്‍ പിടിയിലായി. തെക്കേ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് കൊക്കെയ്ന്‍ കടത്തിയ കേസിന്റെ അന്വേഷണത്തിന് ഒടുവിലാണ് ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരം റഡ്ജ നൈന്‍ഗോലന്‍ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ബ്രസല്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ലഹരിക്കേസ് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രസ്സല്‍സ് ഫെഡറല്‍ പോലീസിലെ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാവിലെ പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തിയിരുന്നു.പരിശോധനയല്‍ 2.7 കിലോ കൊക്കെയ്നും പണവും വന്‍തോതില്‍ ആഡംബര വസ്തുക്കളും പിടിച്ചെടുത്തു. 3,70,000 യൂറോയിലധികം പണവും നിരവധി ആഡംബര വാച്ചുകളും, ആഭരണങ്ങളും സ്വര്‍ണ്ണ നാണയങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഇതിന് പുറമെ രണ്ട് ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും മൂന്ന് തോക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Related Articles

Back to top button