
ആറാട്ടുപുഴ: പാചകത്തിനിടെ വിറക് അടുപ്പിൽ നിന്നു തീപ്പൊള്ളലേറ്റ് യുവതി മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് കുട്ടംതറ ശേരിൽ ശ്യാമിന്റെ ഭാര്യ ആര്യയാണ് (31) മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃക്കുന്നപുഴ പൊലിസ് അന്വേഷണം തുടങ്ങി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.