Malappuram

മി​ന്ന​ൽ പ​ണി​മു​ട​ക്ക്; സ്വ​കാ​ര്യ ബ​സു​കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ വലഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉൾപ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാർ

Please complete the required fields.




വ​ളാ​ഞ്ചേ​രി : സ്വ​കാ​ര്യ ബ​സു​കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ വ​ല​ച്ചു. വ​ളാ​ഞ്ചേ​രി​യി​ൽ​നി​ന്ന് തി​രൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പ​ണി​മു​ട​ക്കി​യ​ത്.ദേ​ശീ​യ​പാ​ത ക​ഞ്ഞി​പ്പു​ര​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ളാ​ഞ്ചേ​രി​യി​ൽ നി​ന്ന് തി​രൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സും ആ​ത​വ​നാ​ട് റോ​ഡി​ൽ​നി​ന്ന് ക​ഞ്ഞി​പ്പു​ര ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്ന കാ​റും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വാ​ഹ​ന​ത്തി​ലെ​യും ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും നാ​ട്ടു​കാ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ഇ​ട​പെ​ടു​ക​യും ചെ​യ്തു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റും കാ​ർ ഡ്രൈ​വ​റും ഓ​ട്ടോ ഡ്രൈ​വ​റും വ​ളാ​ഞ്ചേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ബ​സ് ഓ​ട്ടം നി​ർ​ത്തി​വെ​ച്ചു. മി​ന്ന​ൽ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ച്ചു. ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Related Articles

Back to top button