Kozhikode

സ്‌കൂട്ടറിലെത്തി കഞ്ചാവ് വിതരണം; കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌കൂട്ടറിലെത്തി കഞ്ചാവ് വില്‍പന നടത്തിയ ആള്‍ പിടിയില്‍. പുതിയ പാലം സ്വദേശി ദുഷ്യന്തനാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസും ഡന്‍സാഫും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരവധി കഞ്ചാവ് പൊതികളാണ് പ്രതിയില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് മായനാട് നടപ്പാലത്താണ് പ്രതി താമസിച്ചുവരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇടനിലക്കാര്‍ വഴി കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇത്തരം റീട്ടെയില്‍ വില്‍പനക്കാരാണ് സമൂഹത്തിലെ നാനാതുറകളിലും എത്തിക്കുന്നത്. ഇരുപതോളം കേസുകളില്‍ പ്രതിയാണ് പിടിയിലായ ദുഷ്യന്തന്‍.

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 475 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം പ്രതിയില്‍ നിന്നും കണ്ടെടുത്തത്.ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം ഡന്‍സാഫും മെഡിക്കല്‍ കോളേജ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Related Articles

Leave a Reply

Back to top button