കോഴിക്കോട് : മത്സ്യത്തൊഴിലാളിയെ കടലിൽ വീണ് കാണാതായി. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്.
മത്സ്യ ബന്ധനത്തിനിടെ ഫൈബർ വെള്ളത്തിൽ നിന്നും ഇദ്ദേഹം കടലിൽ വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.കോസ്റ്റ് ഗാർഡിന്‍റെയും മറ്റു മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇയാളെ കണ്ടെത്താനായില്ല.ഇന്നും ഇയാൾക്കായുള്ള തിരച്ചിൽ തുടരും.