Kozhikode
കോഴിക്കോട് പേരാമ്പ്ര ബൈപ്പാസിൽ കാര്‍ നിയന്ത്രണം വിട്ട് പറമ്പിലേക്ക് വീണ് അപകടം; നാല് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര : പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും പറമ്പിലേക്ക് വീണ് അപകടം. നാല് പേർക്ക് പരിക്ക്.
അശ്വിനി ആയുർവേദ ഹോസ്പിറ്റലിന് സമീപം മുറിച്ചാണ്ടിതാഴെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ റോഡ് റോഡിന് സമീപത്തെ ഗാർഡ് സ്റ്റോണിൽ ഇടിച്ച് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു.
കോഴിക്കോട് എയർപോർട്ടിൽ നിന്നും കടമേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാറിലെ യാത്രക്കാർ എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം അഞ്ചോളം യാത്രക്കാർ കാറിലുണ്ടായിരുന്നതായാണ് വിവരം: അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.