Kozhikode

നടി കോഴിക്കോട് ശാരദ അന്തരിച്ചു

Please complete the required fields.




നടി കോഴിക്കോട് ശാരദ(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

നാടക രംഗത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തിയ ശാരദ, 1979ലാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രമായ അങ്കക്കുറിയിൽ നടൻ ജയന്‍റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ച് ശ്രദ്ധ നേടി. 1985 – 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ 90ഓളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.

Related Articles

Leave a Reply

Back to top button