
കോഴിക്കോട്: നഗരത്തിലും ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിലും ലഹരിക്കടത്ത് വിതരണ സംഘത്തിൽപ്പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിലിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽനിന്നാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും, സമാന രീതിയിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്ന സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ഷാൻ, ജയിംസ്, എ.എസ്.ഐ സജി എം, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻ ദാസ്, ഹാദിൽ, ശ്രീജിത്ത്, ഷഹീർ, അർജുൻ, സുനോജ്, ജിനേഷ്, സുമേഷ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 40 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ കഴിഞ്ഞയാഴ്ച ഡൻസാഫ് സ്ക്വാഡ് കുന്ദമംഗലത്തുനിന്നും പിടികൂടിയിരുന്നു. പ്രതിയുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെക്കുറിച്ചും ഇയാൾക്ക് ഇതിനുവേണ്ടി സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പേർ പൊലീസ് നിരീക്ഷണത്തിലാണ്





