Kozhikode

‘രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്’; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

Please complete the required fields.




കോഴിക്കോട് : തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമായ കുട്ടി മരിച്ചതിൽ അസ്വാഭാവികതയെന്ന് പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. നിസാന്റെ മറ്റൊരു കുട്ടിയും രണ്ട് വർഷം മുമ്പ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ചാണ്. ഇതോടെയാണ് ടൗൺ പൊലീസിൽ നിസാർ പരാതി നൽകിയത്.

14 ദിവസം മാത്രമുള്ളപ്പോഴാണ് ആദ്യ കുട്ടി മരിച്ചത്. ഇന്നലെ രാത്രിയാണ് രണ്ടാമത്തെ കുട്ടി മരിച്ചത്. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുമ്പ് കുട്ടി ഓട്ടോറിക്ഷയിൽ നിന്ന് വീണപ്പോഴും ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button