Kozhikode

കലാ കായിക മേളകളില്‍ വിജയികളായവരെ ആദരിച്ചു

Please complete the required fields.




താമരശ്ശേരി: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ താമരശ്ശേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ റിഫ്ന ഫാത്തിമ (അറബിക് കഥാ രചന) തീർത്ഥ എസ് മോഹന്‍ (കേരള നടനം, നാടോടി നൃത്തം) എന്നീ വിദ്യാർത്ഥികളെയും, തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കായികമേളയിൽ 100 മീറ്റർ ഹഡിൽസിൽ വിജയിച്ച ഹൃദിക സജീവിനെയും ആദരിച്ചു.

പിടിഎ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രസാദ് വി കെ അധ്യക്ഷതവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് വിനോദൻ, പി എം അബ്ദുൽ മജീദ്, ഇക്ബാൽ പൂക്കോട്, എസ് എം സി ചെയർമാൻ മനോജ്, ബിന്ദുവി ജോർജ്, കെ ആർ ബിജു എന്നിവർ ആശംസകൾ. സ്റ്റാഫ് സെക്രട്ടറി ഷീന ടീച്ചർ സ്വാഗതവും എ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button