Kozhikode

ഒരു കോഴിക്കോടൻ നിറച്ചാർത്ത്- സംസ്ഥാന ചിത്രകലാ ക്യാംപ് നടത്തി

Please complete the required fields.




കോഴിക്കോട് : കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെയും ജോയൽ അക്കാദമിയുടെയും നേതൃത്വത്തിൽ ‘ഒരു കോഴിക്കോടൻ നിറച്ചാർത്ത്’ എന്ന പേരിൽ സംസ്ഥാന ചിത്രകലാ ക്യാംപ് സംഘടിപ്പിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറിലേറെ ചിത്രകാരൻമാർ പങ്കെടുത്തു. രാവിലെ 10 മുതൽ ക്യാംപിൽ എത്തിയ ചിത്രകാരൻമാർ ക്യാൻവാസിൽ വരച്ച പെയ്ന്റിങ് പ്രദർശിപ്പിച്ചു.തുടർന്നു വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 135 വിദ്യാർഥികൾ പങ്കെടുത്തു. ആർട്ടിസ്റ്റ് മദനൻ ക്യാംപ് ഉദ്ഘാടനം ചെയ്തു.

ആർട്ട് ഗാലറി മ്യൂസിയം സൂപ്രണ്ട് പ്രിയരാജൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.കെ.ഷിബുരാജ്, സെക്രട്ടറി ജോയ് ലോനപ്പൻ, റോയ് കാരാത്ര, ഷിജി ഗിരീഷ്, കെ.ലക്ഷ്മണൻ, ഷാജു നെരവത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button