Thiruvananthapuram

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; കാട്ടാക്കടയിൽ യുവാവിനെ കുത്തിക്കൊന്നു, പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Please complete the required fields.




തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം.

രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. താക്കോൽ കൊണ്ട് ഒരാൾ രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തി. തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ കണ്ടെത്താൻ സാധിച്ചില്ല. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്.

Related Articles

Back to top button