Thiruvananthapuram

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ മാറ്റി

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തിൽ (Casualty) ഉണ്ടായ അഗ്നിബാധയെത്തുടർന്ന് ആശുപത്രി അധികൃതരും രോഗികളും പരിഭ്രാന്തിയിലായി.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലും സമീപത്തെ ഐസിയുവിലുമുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.യൂണിറ്റിൽ നിന്ന് ഉയർന്ന കനത്ത പുക മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാകെ പടർന്നത് രോഗികളെയും കൂട്ടിരിപ്പുകാരെയും വലിയ രീതിയിൽ ബുദ്ധിമുട്ടിച്ചു. വിവരമറിഞ്ഞ് വിവിധയിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും, നിലവിൽ തീ നിയന്ത്രണവിധേയമായതായി ആശുപത്രി അധികൃതർ അറിയിച്ചു.

നിരവധി രോഗികൾ ചികിത്സയിലുള്ള ബ്ലോക്കായതിനാൽ വലിയ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Back to top button