Kerala

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചു

Please complete the required fields.




സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമാകും. ഇടുക്കി ,എറണാകുളം, തൃശൂര്‍ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തമിഴ്നാട്ടിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പെടെ പതിനാറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ചെന്നൈ,തിരുവള്ളൂർ, കാഞ്ചിപുരം ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകി.കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫെംഗല്‍ ചുഴലിക്കാറ്റ് ശ്രീലങ്ക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്ത നാശമാണ് വിതച്ചിരുന്നത്.

Related Articles

Back to top button