Kozhikode

വ്യാജരേഖയുണ്ടാക്കി കെഎസ്എഫ്ഇയില്‍ നിന്ന് 4.5 കോടി തട്ടിയ കേസ്സിൽ നാല് പേർകൂടി പിടിയിലായി

Please complete the required fields.




താമരശേരി: റവന്യൂ രേഖകള്‍ വ്യാജമായി ഉണ്ടാക്കി കെഎസ്എഫ്ഇ യില്‍ നിന്ന് നാലരക്കോടി രൂപ തട്ടിപ്പു നടത്തിയ നാലുപേര്‍ കോഴിക്കോട് കസബ പൊലിസിന്റെ പിടിയില്‍. റിട്ടയേഡ് തഹസില്‍ദാര്‍  ഉള്‍പ്പടെ കോഴിക്കോട് , മലപ്പുറം സ്വദേശികളാണ്  അറസ്റ്റിലായിട്ടുള്ളത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പൊലിസ്

തട്ടിപ്പ് നടത്താന്‍ കട്ടിപ്പാറ വില്ലേജ് ഒാഫിസില്‍ തയാറാക്കിയ വ്യാജ ലൊക്കേഷന്‍ സ്കെച്ചാണിത്.ഇതുപോലെ വ്യാജ രേഖകള്‍ ചമച്ചാണ് കെ.എസ്.എഫ്.ഇയില്‍ നിന്ന് ചിട്ടിയും ലോണും തരപ്പെടുത്തിയത്. 2021 ഡിസംബര്‍ മുതല്‍ 2022മാര്‍ച്ച് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. കസബ സ്റ്റേഷന്‍ പരിധിയില്‍ 20 പരാതികളാണ് കെ.എസ്.എഫ്.ഇയില്‍ നിന്നു ലഭിച്ചത്. ഇതില്‍ നേരത്തെ ഒരാള്‍ അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേര്‍ പിടിയിലായത് .

മലപ്പുറം സ്വദേശികളായ നാദിര്‍ ,ഷാജഹാന്‍,വയനാട് സ്വദേശി ഹാരിസ്, കോഴിക്കോട് പയ്യോളി സ്വദേശി പ്രദീപ് കുമാര്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ റിട്ടയേഡ് തഹസില്‍ദാരാണ്. തട്ടിപ്പ് നടന്നത് ഇങ്ങനെയാണ്

പ്രതി ഷാജഹാനാണ് കട്ടിപ്പാറ വില്ലേജ് ഒാഫിസിന്റേയും താമരശേരി റജിസ്ട്രര്‍ ഒാഫിസിന്റേയും വ്യാജ സീല്‍ ഉണ്ടാക്കിയത്.റവന്യൂ വകുപ്പിന്റെ വ്യാജസീല്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനാല്‍ ജില്ലാ കലക്ടറും പൊലിസിനോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. കസബ സ്റ്റേഷനു പുറമേ കോഴിക്കോട് ടൗണ്‍, താമരശേരി സ്റ്റേഷനുകളിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Related Articles

Leave a Reply

Back to top button