Kozhikode

പന്തീരാങ്കാവില്‍ വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനം; ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്

Please complete the required fields.




കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനമെന്ന് പരാതി. ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശികളായ ഡോക്ടര്‍ മിര്‍സ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരെ പൊലീസ് കേസ് എടുത്തു. കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിച്ചതായും ചട്ടുകം ഉപയോഗിച്ച് പൊളളിച്ചുവെന്നും പൊലീസ് പറഞ്ഞു. പന്തീരങ്കാവിലെ ഫ്‌ലാറ്റിലാണ് സംഭവം.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത്. നാലു മാസമായി കുട്ടിയെ ഫ്‌ലാറ്റില്‍ ജോലിക്കു നിര്‍ത്തിയിരിക്കുകയായിരുന്നു. ഫ്‌ലാറ്റിലെ അയല്‍വാസികളാണ് കുട്ടിയെ ഉപദ്രവിക്കുന്ന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് അധികൃതരെത്തി പരിശോധിച്ച ശേഷം കുട്ടിയെ വെള്ളിമാടുകുന്നിലെ ബാലികാസദനത്തിലേക്കു മാറ്റി.

Related Articles

Leave a Reply

Back to top button