Kozhikode

കട്ടിപ്പാറയിൽ കാർഷികോത്പന്ന വിപണനകേന്ദ്രം തുറന്നു

Please complete the required fields.




കട്ടിപ്പാറ : കട്ടിപ്പാറ കൃഷിഭവനോടുചേർന്ന് കാർഷികോത്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേകകേന്ദ്രം തുറന്നു. കർഷകർ ഉത്പാദിപ്പിച്ച വിവിധയിനം ഫലവൃക്ഷത്തൈകൾ, വിവിധയിനം ഭക്ഷ്യവസ്തുക്കൾ, വിത്തുകൾ, കാർഷികോപകരണങ്ങൾ, ഇതര കാർഷിക ഉത്പന്നങ്ങൾ, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ വിപണനകേന്ദ്രത്തിൽനിന്ന് മിതമായ നിരക്കിൽ ലഭ്യമാകും.

വിപണനകേന്ദ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ജിൻസി തോമസ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ മുഹമ്മദ് ഷാഹിം, ബേബി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം നിധീഷ് കല്ലുള്ളതോട്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പ്രേംജി ജയിംസ്, അനിത രവീന്ദ്രൻ, കൃഷിഓഫീസർ പി.ആർ. മനോജ്, കൃഷി അസിസ്റ്റന്റ് സലീന, കാർഷികവികസനസമിതി അംഗങ്ങളായ പി.സി. തോമസ്, മൂസക്കോയ എന്നിവർ സംസാരിച്ചു. ‌

Related Articles

Leave a Reply

Back to top button