India

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

Please complete the required fields.




തമിഴ് സിനിമ നടൻ റോബോ ശങ്കർ(46) അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ഇന്നലെ രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു.ഭാര്യ പ്രിയങ്കയോടൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നു. അണിയറപ്രവർത്തകർ ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി,ചികിത്സയിൽ ഇരിക്കെയാണ് മരണം.

രണ്ട് വർഷം മുൻപ് മഞ്ഞപിത്തം ബാധിച്ച് അത്യാഹിത നിലയിലായിരുന്നു താരം. തമിഴ് സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. കമൽ ഹാസൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു.

Related Articles

Back to top button