
പന്തീരങ്കാവ് യു.എ.പി.എ കേസിൽ ജാമ്യത്തിലിറങ്ങിയ അലൻ ഷുഹൈബിനും താഹയ്ക്കും ഒപ്പം അഖിലേന്ത്യാസമ്മേളനത്തിൽ പങ്കെടുത്ത് കെ.കെ രമ എം.എൽ.എ. അനുഭവങ്ങളിലെ ആ സമരസാഹോദര്യമാണ് ഇവരുമായി അടുപ്പിക്കുന്നത്.
മറക്കാനാകത്ത അനുഭവമാണതെന്ന് രമ പറയുന്നു. വിശ്വസിച്ച പ്രസ്ഥാനവും പഠിച്ച ദർശനങ്ങളും പകർന്നുതന്ന വെളിച്ചത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോയതിന്റെ ഭാഗമായി ഒറ്റപ്പെട്ട് പോയവരാണ് ഇരുവരുമെന്ന് രമ പറയുന്നു. അനീതിയുടെ ഇരുട്ടിനോട് ഏറ്റുമുട്ടുമ്പോഴും കൈമോശം വരാത്ത ഈ പുഞ്ചിരികളുടെ ധീരതയ്ക്ക് സ്നേഹാഭിവാദ്യങ്ങളെന്ന് കെ.കെ രമ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.
കെ.കെ രമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
അഖിലേന്ത്യാസമ്മേളനാനുഭവങ്ങളിൽ മറക്കാനവത്തതാണ് അലന്റെയും ത്വാഹയുടേയും സമ്മേളന സന്ദർശനം. വിശ്വസിച്ച പ്രസ്ഥാനവും പഠിച്ച ദർശനങ്ങളും പകർന്നുതന്ന വെളിച്ചത്തിൽ ഈ ലോകം കാണാനും ഇടപെടാനും ശ്രമിച്ചതിന്റെ ഭാഗമായി, ഒറ്റപ്പെട്ടു പോവുന്നവരുടെയും ഒറ്റുകൊടുക്കപ്പെട്ടവരുടെയും വേദനയെന്തെന്ന്, അതെങ്ങനെ നമ്മളെ നിസ്സഹായാരാക്കുമെന്ന് നന്നായറിയാം. അനുഭവങ്ങളിലെ ആ സമരസാഹോദര്യമാണ് ഇവരുമായി അടുപ്പിക്കുന്നത്. അനീതിയുടെ ഇരുട്ടിനോട് ഏറ്റുമുട്ടുമ്പോഴും കൈമോശം വരാത്ത ഈ പുഞ്ചിരികളുടെ ധീരതയ്ക്ക് സ്നേഹാഭിവാദ്യങ്ങൾ.





