
പയ്യോളി: തിക്കോടി ആവിക്കല്‍ കടല്‍ത്തീരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യോളി ബീച്ച് കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയാണ് (44) മരിച്ചത്. ഇന്നു രാവിലെയാണ് മൃതദേഹം തീരക്കടലില്‍ ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
പിന്നീട് തീരത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്ഥീകരിച്ചു.





