Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,800 രൂപയും ഒരു പവന് (8 ഗ്രാം) 1,02,400 രൂപയുമായതായി കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രാദേശിക സ്വർണവിലയെയും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് ഇന്ന് വെള്ളി വ്യാപാരം നടക്കുന്നത്.

Related Articles

Back to top button