Thiruvananthapuram

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ

Please complete the required fields.




തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ. പിന്തുണ യു.ഡി.എഫിനാണെന്നും എസ്.ഡി.പി.ഐ. സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപഴ അഷ്റഫ് മൗലവി. സി.എ.എ. പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺഗ്രസിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ സാധ്യമാകുന്ന സംസ്ഥാനങ്ങളിൽ മതനിരപേക്ഷചേരിയെ പിന്തുണക്കേണ്ട നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വിരുദ്ധ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് നയിക്കുന്ന കേരളത്തിന്റെ യു.ഡി.എഫ്. സംവിധാനത്തെ പിന്തുണക്കാനാണ് പാർട്ടി സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുള്ളത്. ദേശീയതലത്തിൽ പാർട്ടി 18 സ്ഥലങ്ങളിൽ മത്സരിക്കുന്നുണ്ടെന്നും കേരളത്തിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രചാരണവും പങ്കാളിത്തവും പാർട്ടി ഉദ്ദേശിച്ചിട്ടില്ല. ബി.ജെ.പി. വിരുദ്ധമായ സംവിധാനത്തെ പിന്തുണക്കുന്ന ചർച്ച വന്നപ്പോൾ കേരളത്തിൽ ദേശീയ തലത്തിൽ ഒരുമിച്ച് പോകുന്ന മുന്നണികളാണ് മത്സരിക്കുന്നത്. അതുകൊണ്ട് യു.ഡി.എഫിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button