Idukki

ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു; പ്രതിക്ക് 14 കൊല്ലം കഠിനതടവ്

Please complete the required fields.




മുട്ടം: ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ്. ഇടുക്കി മുണ്ടൻമുടി കടപ്ളാക്കൽ ഷിബു (46)-നെയാണ് ശിക്ഷിച്ചത്.

വണ്ണപ്പുറം കള്ളിപ്പാറ ഭാഗത്തെ പാറമടയിൽ വെച്ച് പ്ലാത്തോട്ടത്തിൽ ലിന്റോ (36)-നെയാണ് വാക്കത്തികൊണ്ട് വെട്ടിയത്. തലയിലും മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. 2019 ജൂലായ് 15-നാണ് സംഭവം.

തൊടുപുഴ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി എസ്.എസ്.സീനയാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്‌സ് ഹാജരായി. കാളിയാർ എസ്എച്ച്ഒ ആയിരുന്ന ബി.പങ്കജാക്ഷനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

Related Articles

Back to top button