Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്നുയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ്. എന്നാൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37280 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4660 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഇന്നലെ 30 രൂപയാണ് കുറഞ്ഞത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3845രൂപയാണ്. 
 
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

Related Articles

Leave a Reply

Back to top button