Ernakulam

കോളജ് വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Please complete the required fields.




കൊച്ചി: എറണാകുളം തൃക്കാക്കര തേവക്കലിൽ പത്തൊമ്പതുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബി.ബി.എ വിദ്യാർഥിനിയായ അമൃതയാണ് മരിച്ചത്. കഴിഞ്ഞ രാത്രി 12.30ഓടെ പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുകയായിരുന്നു.

വീടിനടുത്തുള്ള കുളത്തിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം അഗ്നിരക്ഷാസേന പുറത്തെത്തിക്കുകയായിരുന്നു.
സ്വകാര്യ കോളജിലെ വിദ്യാർഥിനിയായിരുന്നു അമൃത. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. തുടരന്വേഷണത്തിൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button