
കട്ടിപ്പാറ : 20 ദിവസം മുമ്പ് കാണാതായ കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ലീലയുടെ മൃതദേഹം കണ്ടെത്തി.
കട്ടിപ്പാറ അമരാട് മലയിൽ നിന്നാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്
ഫോറസ്റ്റ് ഉദ്യോഗസ്ഥരും,പോലീസും നാട്ടുകാരുടെ സഹായത്താൽ നടത്തിയ തിരച്ചിലിലാണ് അസ്ഥികൂടം കണ്ടെത്തിയത്
ലീലയെ കാണാതായിട്ടും വീട്ടുകാരോ കോളനിക്കാരോ പരാതി നൽകിയിരുന്നില്ല, 14 ദിവസങ്ങൾക്ക് ശേഷം കോളനിയിൽ മറ്റ് ആവശ്യത്തിനായി പോയ ചിലർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ള തോട് പോലീസിൽ പരാതി നൽകുകയായിരുന്നു.





