Kottayam

കൊച്ചിയിൽ വെളുത്തുള്ളിക്ക് 300 രൂപ; വിലക്കയറ്റ കാരണം ഉത്തരേന്ത്യയിലെ ചൂട്

Please complete the required fields.




കോട്ടയം: രാജ്യത്ത് പച്ചക്കറി വില കുതിച്ചുയർന്നതോടെ നട്ടംതിരിയുകയാണ് പൊതുജനം. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ ചൂട് വർധിച്ചതുമാണ് വിലവർധനയ്ക്കു കാരണമാകുന്നത്.തമിഴ്നാട്ടിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിലക്കയറ്റം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വർധനയ്ക്കു കാരണമായെന്നു കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വർഷം ജൂണിലുണ്ടായിരുന്നതിനേക്കാൾ വിലവർധനവാണ് ഈ വർഷം പച്ചക്കറി വിലയിൽ സംഭവിച്ചിരിക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു.അതേസമയം, കടലിൽ ട്രോളിങ്ങിനെ തുടർന്ന് മത്സ്യ വിലയും വർധിച്ചതു സാധാരണക്കാർക്കു തിരിച്ചടിയായി. പ്രത്യേകിച്ച് മലയാളിയുടെ ഇഷ്ട വിഭവമായ മത്തിക്ക് കിലോയ്ക്ക് 300 രൂപയോടടുത്താണു മാർക്കറ്റുകളിലെ വില.

ഓണത്തിനു മുൻപ് പച്ചക്കറി വിലകൊച്ചിയടക്കമുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ പച്ചക്കറിയുടെ വില പരിശോധിക്കാം.

കൊച്ചി ; കാരറ്റ് – 80 തക്കാളി – 100 സവാള – 45 ബീൻസ് – 120 വെളുത്തുള്ളി – 300 മുരിങ്ങക്കാ – 200

ചെന്നൈ ; കാരറ്റ് – 25 തക്കാളി 80 സവാള – 50 ബീൻസ് – 120 വെളുത്തുള്ളി – 290 മുരിങ്ങക്കാ – 160 ബെംഗളൂരു കാരറ്റ് – 60 തക്കാളി – 75 സവാള – 40 ബീൻസ് – 140 വെളുത്തുള്ളി – 265 മുരിങ്ങക്കാ – 180 മുംബൈ കാരറ്റ് – 60 തക്കാളി – 100 സവാള – 50 ബീൻസ് – 240 വെളുത്തുള്ളി – 400 മുരിങ്ങക്കാ – 400യിൽ കുറവ് സംഭവിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിയാണ് മലയാളികളെ കാത്തിരിക്കുന്നത്.

Related Articles

Back to top button