Kozhikode

കുറ്റ്യാടി ചുരത്തിൽ പാറക്കല്ലും മണ്ണും റോഡിലേക്ക് പതിച്ചു

Please complete the required fields.




കുറ്റ്യാടി : കുറ്റ്യാടി ചുരത്തിലെ നാലാംവളവിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പാറക്കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. വാഹനങ്ങൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി. മഴപെയ്യുമ്പോൾ റോഡിലേക്ക് മണ്ണും കല്ലും അടർന്നുവീഴുന്നത് തുടർകഥയാകുന്നുണ്ട്.

കൂടാതെ, ചുരത്തിൽ കുഴികൾ ജനങ്ങൾക്ക് ദുരിതമാകുന്നുണ്ട്. ചുരം തുടങ്ങുന്ന പൂതംപാറ മുതൽ പതിനൊന്നാം വളവുരെ റോഡിൽ പൂർണമായും കുഴികളാണ്. കുഴികാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇരുചക്രവാഹനക്കാരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കൂടാതെ കാറും, ഓട്ടോയും കുഴിയിൽചാടി വണ്ടിയുടെ ടയർപൊട്ടുന്നത്‌ പതിവാണ്. വയനാട്ടിലേക്ക് പോകുന്ന കെഎസ്ആർടിയും കുഴിയിൽ ചാടി ബസിന് കേടുസംഭവിക്കുന്നതും പതിവാണ്. മലയോര ഹൈവേയുടെ ഭാഗമായതിനാൽ റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് കെആർഎഫ്ബിയാണ്. റോഡിന്റെ ഇരുഭാഗത്തും കാടുമൂടിക്കിടക്കുകയാണ്

Related Articles

Back to top button