
താമരശ്ശേരി: നാഷണൽ ഹെൽത്ത് മിഷന്റെയും താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുകതാഭിമുഖ്യത്തിൽ ജില്ലയിലെ പാലിയേറ്റീവ് കെയർ യുണിററുകളിൽ പ്രവർത്തിക്കുന്ന നഴ്സുമാർക്കുള്ള തുടർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം താമരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ നിർവ്വഹിച്ചു.
താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.കെ അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ അരവിന്ദൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മജ്ജിത കുറ്റിയാക്കിൽ, മുൻ സൂപ്രണ്ടും ജില്ലാ പാലിയേററീവ് കെയർ മെഡിക്കൽ ഓഫീസറുമായ ഡോ.കേശവനുണ്ണി, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ഹരിദാസ്, പി.ആർ.ഒ സൗമ്യ, ജോസ് പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.





