Kozhikode

ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് ചോര്‍ച്ച; നാട്ടുകാര്‍ ദുരിതത്തില്‍

Please complete the required fields.




കുറ്റ്യാടി: കുറ്റ്യാടി – മരുതോങ്കര റോഡിലെ പാലത്തിന് സമീപമുള്ള ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് ചോര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ഒരാഴ്ചയായിട്ടും ചോര്‍ച്ച പരിഹരിക്കുന്നില്ലെന്നാണ് പരാതി. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യമുണ്ടായിട്ടും ആരോഗ്യവകുപ്പധികൃതര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ലോഡ്ജ് ഉടമ അനാസ്ഥ തുടരുകയാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ ഇതിനു സമീപത്തുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. പിഴയടപ്പിക്കുന്നതില്‍ മാത്രം നടപടി ഒതുക്കുകയാണെന്നാണ് ആരോപണം. ലോഡ്ജ് അധികൃതര്‍ , ആരോഗ്യ വകുപ്പധികൃതര്‍ എന്നിവരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സ്ലാബുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചാല്‍ മാത്രമേ പ്രശ്‌നം പരിഹാരിക്കാനാകൂ എന്നും നാട്ടുകാര്‍ പറയുന്നു.

Related Articles

Leave a Reply

Back to top button