Kozhikode

സി. മോയിന്‍കുട്ടി സാഹിബ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നേതാവ്

Please complete the required fields.




താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി. മോയിന്‍കുട്ടി അനുസ്മരണ സദസ്സ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി. മായിന്‍ ഹിജി ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി: താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് പോലും ആത്മവിശ്വാസം പകര്‍ന്ന നേതാവായിരുന്നു സി. മോയിന്‍കുട്ടി സാഹിബെന്നും പ്രവര്‍ത്തന രംഗത്ത് ആത്മാര്‍ത്ഥതയും കഠിനാധ്വാനവും മുഖമുദ്രയാക്കിയ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി. മായിന്‍ ഹാജി പറഞ്ഞു. ‘മനസ്സില്‍ മായാതെ മോയിന്‍കുട്ടി’ എന്ന പേരില്‍ രണ്ടാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മേല്‍പ്പാലമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

സാധാരണ പ്രവര്‍ത്തകന്റെ വേദന മനസ്സിലാക്കാനും അത് അകറ്റുന്നതിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. നേതാക്കള്‍ക്കൊപ്പം ചെലവഴിച്ചതിനേക്കാള്‍ സമയം മോയിന്‍കുട്ടി സാഹിബ് ചെലവഴിച്ചത് താഴെ തട്ടിലെ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു. സൗമ്യതയും ഗാംഭീര്യവും ഒരേ പോലെ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്ന വിഭാഗത്തിന്റെ അംബാസഡറായി പ്രവര്‍ത്തിക്കുന്നത് ഒരു അലങ്കാരമായി അദ്ദേഹം കണ്ടിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ വികസനം ഉറപ്പാക്കുന്നതിലും നാടിന്റെ ഐക്യവും സമാധാനാന്തരീക്ഷവും കാത്തു സൂക്ഷിക്കുന്നതിലും ജീവിതത്തിലുടനീളം വിജയിച്ച പക്വമതിയായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും മായിന്‍ ഹാജി പറഞ്ഞു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. ജന. സെക്രട്ടറി പി.പി. ഹാഫിസ് റഹിമാന്‍ സ്വാഗതവും എന്‍.പി. റസ്സാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എ. റസ്സാഖ് മാസ്റ്റര്‍, നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം. ഉമ്മര്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി വി.കെ. ഹുസ്സയിന്‍ കുട്ടി, നിയോജക മണ്ഡലം ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ തങ്ങള്‍, വി.കെ. കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, കെ.എം. അഷ്‌റഫ് മാസ്റ്റര്‍, താര അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി. ഇല്‍യാസ്, കെ.പി. മുഹമ്മദന്‍സ്, പി.ടി. ബാപ്പു, പി.എ. അബ്ദുസ്സമദ് ഹാജി, എ.പി. മൂസ, ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, എം. സുല്‍ഫീക്കര്‍, എ,കെ, കൗസര്‍, ഷംസീര്‍ എടവലം, വി.കെ. മുഹമ്മദ് കുട്ടിമോന്‍, ഹാജറ കൊല്ലരുകണ്ടി, എം.ടി. അയ്യൂബ് ഖാന്‍, സൗദാ ബീവി, എ.പി. സമദ് സംസാരിച്ചു. രാവിലെ നടന്ന ഖബര്‍ സിയാറത്തിന് അണ്ടോണ ജുമാ മസ്ജിദ് മുദരിസ് മുഹമ്മദ് മുസ്ല്യാര്‍ ബത്തേരി നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button